മുന്നില്‍ നിന്ന് നയിച്ച് റൂട്ട്
ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം
ഇന്ത്യക്കിത് മുന്നറിയിപ്പ്
SL Vs ENG, 1st Test: England Beat Sri Lanka
ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് ജയം. ആതിഥേയരായ ശ്രീലങ്ക മുന്നോട്ടുവെച്ച 74 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. നായകന്‍ ജോ റൂട്ടിന്റെ (228) ഒന്നാം ഇന്നിങ്‌സിലെ ഇരട്ട സെഞ്ച്വറിയും ഡോം ബെസ്സിന്റെ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായുള്ള എട്ട് വിക്കറ്റ് പ്രകടനവുമാണ് സന്ദര്‍ശകര്‍ക്ക് വമ്പന്‍ ജയം സമ്മാനിച്ചത്. ജോ റൂട്ടാണ് കളിയിലെ താരം.